
ജനകീയമായി അദാലത്ത്; കൈകൾ കോർത്ത് വകുപ്പുകൾ


മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ തുടർച്ചയായി നടന്ന കൈകൾ കോർത്ത് കരുത്തോടെ അദാലത്ത് വിവിധ വകുപ്പുകൾ കൈകൾ കോർത്ത് പരാതി പരിഹാരം എളുപ്പമാക്കി. ഒരു വേദിയിൽ തന്നെ വിവിധ വകുപ്പുകൾ ചേർന്നെടുക്കേണ്ട തീരുമാനങ്ങൾ വേഗതയിൽ മുന്നേറിയപ്പോൾ കെട്ടഴിഞ്ഞത് നൂലാമാലകളുടെ ചുവപ്പുനാടകളായിരുന്നു. ഇതര വകുപ്പുകളുമായി ചേർന്ന തീരുമാനമെടുക്കേണ്ട പരാതികളിൽ അദാലത്ത് വേദിയിൽ നിന്നു തന്നെ പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ നേതൃത്വത്തിൽ അദാലത്ത് വേദികളിലെല്ലാം വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. എല്ലാവിധ പരാതികൾക്കും താമസമില്ലാതെ പരിഹാരം കാണാനുളള പരിശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായപ്പോൾ അദാലത്തിലെത്തിയവർക്കും കാത്തിരുന്നു വലയാതെ പരാതി പരിഹാരത്തിനുള്ള അവസരമായി. റേഷൻ കാർഡ് തരം മാറ്റൽ തുടങ്ങിയ അപേക്ഷകളിൽ പുതിയ റേഷൻ കാർഡുകൾ വേദിയിൽ നിന്നു തന്നെ പ്രിന്റ് ചെയ്ത് നൽകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. എ.ഡി.എം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, കെ. ദേവകി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ തുടങ്ങിയവർ അദാലത്തിലെ പ്രത്യേക സേവന കൗണ്ടറുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു. വിവിധ വകുപ്പ് ജീവനക്കാർ, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ അദാലത്തിൽ കർമ്മനിരതരായി. വളണ്ടിയറായി പ്രവർത്തിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കൂടുതൽ വാർത്തകൾ കാണുക
ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ
കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ്...
‘ഒരിടത്തൊപ്പം’ മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു
ബത്തേരി:മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന ദശദിന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
ആദിവാസി യുവാവിന്റെ ആത്മഹത്യ പോലീസിന്റെ പങ്ക് അന്വേഷിക്കണം: യൂത്ത് ലീഗ്
കൽപ്പറ്റ:പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ അമ്പലവയൽ സ്വദേശി ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....
പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി
മീനങ്ങാടി : എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കൂലി കുടിശിക...
ലഹരി മാഫിയക്കെതിരെ ജാഗ്രതരാവുക- ഏപ്രിൽ 05 മുതൽ മെയ് 05 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും;എസ്ഡിപിഐ
കൽപ്പറ്റ :കേരളത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന...
എം. ജൊവാന ജുവൽ പുരസ്കാരം ഏറ്റുവാങ്ങി
ന്യൂദൽഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്കാരങ്ങൾ സമ്മാനിച്ചു. ദൽഹിയിൽ നടന്ന ചടങ്ങിൽ വയനാട് സ്വദേശി എം.ജൊവാന ജുവൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്ന് പുരസ്കാരം...