April 4, 2025

കബനിഗിരി സെന്റ് മേരീസ് യുപി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി: മാനന്തവാടി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കബനിഗിരി സെന്റ് മേരീസ് യുപി സ്‌കൂളിനു ആധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടം വെഞ്ചിരിപ്പും ഉദ്ഘാടനവും ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ലൈബ്രറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണനും സയൻസ് ലാബ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയനും ഉദ്ഘാടനം ചെയ്തു.
കബനിഗിരി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, പ്രധാനാധ്യാപകൻ സാബു പി. ജോൺ, പി ടിഎ പ്രസിഡന്റ് എൻ.ജെ. വിനോദ് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *