
തദ്ദേശ സ്ഥാപനങ്ങൾ; വാർഷിക പദ്ധതി അംഗീകാരം പൂർത്തിയായി

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2023-24 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. മൂന്നു ദിവസങ്ങളിലായി ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ പഞ്ചായത്തിന്റെയും മൂന്ന് നഗരസഭകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും 23 ഗ്രാമ പഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
വെള്ളിയാഴ്ച തിരുനെല്ലി, തരിയോട്, വൈത്തിരി, മുട്ടിൽ, പടിഞ്ഞാറത്തറ, പനമരം, കോട്ടത്തറ, മൂപ്പൈനാട് എന്നീ 8 ഗ്രാമ പഞ്ചായത്തുകളുടെ വാർഷിക പദ്ധതികൾ സമർപ്പിച്ചതോടെയാണ് ജില്ലയിലെ നൂറു ശതമാനം വാർഷിക പദ്ധതി അംഗീകാരം പൂർത്തിയായത്. പൊതു വിഭാഗം, പട്ടികജാതി, പട്ടിക വർഗ്ഗ ഉപ പദ്ധതി എന്നിവയിൽ ഉൾപ്പെടുന്ന വിവിധ പദ്ധതികളാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനെത്തിയത്.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് 191 പദ്ധതികൾക്ക് അംഗീകാരം നേടി. ഭവന നിർമ്മാണത്തിനും നെൽകൃഷി വികസനത്തിനും പദ്ധതികൾ ക്ഷീരകർഷകർക്കുളള സബ്‌സിഡി വിതരണം തുടങ്ങിയ പദ്ധതികളും അവതരിപ്പിച്ചു. 125 പദ്ധതികളാണ് തരിയോട് ഗ്രാമ പഞ്ചായത്ത് അംഗീകാരത്തിനായി സമർപ്പിച്ചത്. ഭവന നിർമ്മാണത്തിനും ക്ഷീരകർഷകർക്കുളള സബ്‌സിഡി വിതരണം, ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു. 159 പദ്ധതികൾക്ക് വൈത്തിരി ഗ്രാമ പഞ്ചായത്ത് അംഗീകാരം നേടി. ഭവന നിർമ്മാണത്തിനും ക്ഷീരകർഷകർക്കുളള സബ്‌സിഡി വിതരണത്തിനും ഭിന്നശേഷി സൗഹൃദ പദ്ധതികൾക്കും ഖര, ദ്രവ്യ മാലിന്യ സംസ്‌ക്കരണ പദ്ധതികളും അവതരിപ്പിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് 176 പദ്ധതികൾക്ക് അംഗീകാരം നേടി. ഭവന നിർമ്മാണത്തിനും നെൽകൃഷി വികസനത്തിനും ക്ഷീരകർഷകർക്കുളള സബ്‌സിഡി വിതരണത്തിനും പദ്ധതികൾ അവതരിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് 243 പദ്ധതികൾക്ക് അംഗീകാരം നേടി. ഭവന നിർമ്മാണത്തിനും നെൽകൃഷി വികസനത്തിനും ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് 317 പദ്ധതികൾക്ക് അംഗീകാരം നേടി. ഭവന നിർമ്മാണത്തിനും നെൽകൃഷി വികസനത്തിനുള്ള പദ്ധതികളും ക്ഷീര കർഷകർക്കുള്ള സബ്സിഡി വിതരണത്തിനുമുള്ള പദ്ധതികളും അവതരിപ്പിച്ചു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് 124 പദ്ധതികൾക്കാണ് അംഗീകാരം നേടിയത്. ഭിന്നശേഷി സൗഹൃദ പദ്ധതികളും ഭവന നിർമ്മാണത്തിനും നെൽകൃഷി വികസനത്തിനുമുള്ള പദ്ധതികളും അവതരിപ്പിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് 148 പദ്ധതികൾക്ക് അംഗീകാരം നേടി. ഭവന നിർമ്മാണത്തിനും ക്ഷീരകർഷകർക്കുളള സബ്‌സിഡി വിതരണം ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു.
ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, സർക്കാർ പ്രതിനിധി എ.എൻ പ്രഭാകരൻ, ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.