
സ്ത്രീ രോഗ ക്ലിനിക് സംഘടിപ്പിച്ചു

പനമരം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ രോഗ ക്ലിനിക് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് വി.കെ. ജെമിനി തുടങ്ങിയവര്‍ സംസാരിച്ചു.
സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് സ്ത്രീ രോഗ ക്ലിനിക്കിലൂടെ ലക്ഷ്യമിട്ടത്. ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഇ.എന്‍.ടി, ദന്തല്‍ എന്നീ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ ലഭ്യമായി. സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍. ഷീജ, സ്ത്രീരോഗ ക്ലിനിക് കോര്‍ഡിനേറ്റര്‍ ഡോ. പി. രഞ്ജിത്ത്. മെഡിക്കല്‍ ഓഫീസര്‍മാര്‍, എച്ച്.എം.സി മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വോളണ്ടിയര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ക്യാമ്പുകളില്‍ പങ്കാളികളായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരടക്കം അറുന്നൂറോളം പേര്‍ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തി. ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായി സ്ത്രീകള്‍ക്കായുള്ള ”വിവ” ക്യാമ്പയില്‍ പദ്ധതിയുടെ ഭാഗമായി നൂറ്റിനാല്‍പതോളം സ്ത്രീകളുടെ ഹീമോഗ്ലോബിന്‍ നിര്‍ണയവും ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കാഴ്ച പരിശോധനയും നടത്തി.