April 3, 2025

മികച്ച ക്ഷീരോൽപാദക സംഘത്തിനുള്ള ഡോ. വർഗീസ്‌ കുര്യൻ അവാർഡ് മുഖ്യമന്ത്രിയിൽ നിന്നു ഏറ്റുവാങ്ങി മാനന്തവാടി ക്ഷീരസംഘം.

തൃശൂർ : തൃശൂർ മണ്ണുത്തിയിൽ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം പടവ് 2023
വേദിയിൽ സംസ്ഥാനത്തെ മികച്ച അപ്കോസ് സംഘത്തിന് നൽകുന്ന ഇന്ത്യയുടെ പാൽക്കാരൻ ഡോ. വർഗീസ്കൂര്യന്റെ നാമധേയത്തിലുള്ള അവാർഡ് കരസ്ഥമാക്കിയ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്.മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും സംഘം പ്രസിഡന്റ് പി.ടി ബിജുവും സെക്രട്ടറി മഞ്ജുഷയും ചേർന്ന് ഏറ്റുവാങ്ങി. സംസ്ഥാന ക്ഷീര വികസന വകുപ്പ്മന്ത്രി ജെ ചിഞ്ചു റാണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന റവന്യൂമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു, കൃഷിവകുപ്പ്മന്ത്രി ജെ പ്രസാദ്, എം.എൽ എ മാർ , വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദേശീയ തലത്തിൽ ഒന്നാം സ്ഥാനാർഹമായ ഗോപാൽരത്ന അവാർഡ് ലഭിച്ച മാനന്തവാടി ക്ഷീര സംഘത്തിന് ഇത് അഭിമാനമുഹൂർത്തമായി.

Leave a Reply

Your email address will not be published. Required fields are marked *