April 4, 2025

എം.ആർ.എസ് സ്‌പോർട്‌സ് സ്‌കൂളിലേക്കുള്ള സെലക്ഷൻ ട്രയൽസ് 16 ന്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ 5-ാം ക്ലാസ്സിലേക്കും 11-ാം ക്ലാസ്സിലേക്കുമുള്ള പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽസ് നടക്കുന്നു. ഫെബ്രുവരി 16 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ സ്‌പോർട്‌സിൽ അഭിരുചിയുള്ളതും 2022-23 അധ്യയന വർഷം 4-ാം ക്ലാസിലും 10-ാം ക്ലാസിലും പഠിക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 5-ാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി പഠിച്ച സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവയും 11-ാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി നിലവിൽ 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്‌കൂൾ മേധാവിയുടെ കത്ത്, സ്‌പോർട്‌സ് മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം ഫെബ്രുവരി 16 ന് രാവിലെ 9 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ രക്ഷിതാവിനൊപ്പം എത്തിച്ചേരണം. സ്‌കിൽ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്‌നസ്, സ്‌പോർട്‌സ് മെറിറ്റ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ നടത്തുന്നത്. ഫോൺ: 0471 2381601, 7012831236, 04936 203824.

Leave a Reply

Your email address will not be published. Required fields are marked *