April 2, 2025

തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.

തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. സെമിനാറിനോടനുബന്ധിച്ച് ഗ്രൂപ്പ് ചര്‍ച്ചയും ഗ്രൂപ്പ്തല അവതരണവും നടത്തി. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ റുഖിയ സൈനുദീന്‍, പി.എന്‍ ഹരീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എം വിമല, സെക്രട്ടറി വി. ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *