April 2, 2025

ദൈവികതയെ തള്ളുന്നവര്‍ പ്രപഞ്ച സത്യങ്ങളെ നിരാകരിക്കുന്നു; മുനവ്വറലി തങ്ങള്‍

പടിഞ്ഞാറത്തറ: ദൈവികതയേയും ദൈവിക ദൃഷ്ടാന്തങ്ങളെയും തള്ളി പറയുന്നവര്‍ പ്രപഞ്ച സത്യങ്ങളെയാണ് നിരാകരിക്കുന്നതെന്നും ആറാം നൂറ്റാണ്ടിനെ കുറ്റപെടുത്തുന്നവര്‍ ചരിത്രം അറിയാത്തവരാണെന്നും എന്തും പറഞ്ഞ് ജനശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മതം വേണ്ടന്ന് പറഞ്ഞ യുക്തി വാദ പൊയ് മുകള്‍ തെറ്റാണെന്ന് സമൂഹ സമക്ഷം തെളിവുകള്‍ നിരത്തി ഉപാധികളോടെ മതം വേണമെന്ന് പറയിപ്പിച്ച യുവ പണ്ഡിതന്‍ ശുഹൈബുല്‍ ഹൈതമി ക്ക് ജന്‍മനാടായ ബപ്പനത്തില്‍ മഹല്ല് കമ്മിറ്റി ഏര്‍പെടുത്തിയ സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മഹല്ല് പ്രസിഡന്റ് ഇബ്രാഹീം ഓണിമല്‍ അധ്യക്ഷത വഹിച്ചു , എം.ടി.അബൂബക്കര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി , സമസ്ത ജില്ല സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം മുഹിയുദ്ദീന്‍ കുട്ടി യമാനി , ജില്ല ജനറല്‍ സെക്രട്ടറി അബ്ബാസ് വാഫി, മേഖല പ്രസിഡന്റ് ഖാലിദ് ചെന്നലോട്, കമ്പ മൊയ്തൂട്ടി, സി.ഇ. ഹാരിസ്, കെ. ഹാരിസ്, അബ്ദുള്ള .ടി.എ , അബ്ദു റഷീദ് ബദ് രി, മുനീര്‍ കൊടുവേരി സംസാരിച്ചു മഹല്ല് ഖത്തീബ് ആഷിഖ് ബാഖവി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ പി.സി. മമ്മൂട്ടി നന്ദിയും പറഞ്ഞു. എം.ബി.ബി.എസിന് അഡ്മിഷന്‍ നേടിയ ഷമീല. സി.കെ, വാഫി പഠനം പൂര്‍ത്തിയാക്കിയ ജുനൈദ് വാഫി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *