
സീനിയർ ചേമ്പർ ഇന്റർനാഷണൽ പുൽപ്പള്ളി ലീജിയൻ ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയൻ നാഷണൽ പ്രസിഡന്റ് സിനിയർ പിപിഎഫ്‌വി വല്ലഭദാസ് ഉദ്ഘാടനം ചെയ്തു ബിനോറ്റി അലക്‌സ് പ്രഥമ പ്രസിഡന്റായും, ബിനോയി മാത്യു സെക്രട്ടറിയായും, വി എം ജോൺസൻ ട്രഷററായും സ്ഥാനമേറ്റെടുത്തു. നാഷണൽ വൈസ് പ്രസിഡന്റ് സീനിയർ പി.പി.എഫ് ശിവപ്രസാദ് ബാംഗ്ലൂർ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. സീനിയർ സിഎസ് എൽ പ്രൊഫസർ വർഗീസ് വൈദ്യൻ മുഖ്യപ്രഭാഷണം നടത്തി. ഹോസ്റ്റ് ലീജിയൻ ബത്തേരിയുടെ പ്രസിഡന്റ് സീനിയർ പി.എം വേണുനാഥൻ അദ്ധ്യക്ഷത വഹിച്ചു.
പഠനത്തിൽ മികവു പുലർത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള 10,000 രൂപ വീതമുള്ള സ്‌കോളർഷിപ്പ് ജയശ്രീ ബി എഡ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വിതരണം ചെയ്തു. സീനിയർ ചേമ്പർ മെമ്പർ പ്രൊഫൈൽ പ്രകാശനം നടത്തി.സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ കുച്ചുപ്പുടി, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡ് നേടിയ അനുഷ്‌ക ഷാജി ദാസിനെ ആദരിച്ചു.വനിത വിഭാഗം ചുമതല ജൂലി ദേവസ്യയും, കുട്ടികളുടെ ചുമതല അലക്‌സ് ടി ബിനോയും ഏറ്റെടുത്തു.

മറ്റ് ഭാരവാഹികളായി ക്ലീറ്റസ് കെ.വി, ഷിജുവിൻസന്റ് ജോസ് ആന്റണി, വി എം പൗലോസ്, ജോൺസൻ വർഗീസ് എന്നിവരെ തിരഞ്ഞെടുത്തുസീനിയർ ചേമ്പർ ഇന്റർനാഷണൽ ഭാരവാഹികളായ പ്രദീപ് പ്രതിഭ തലശേരി, പ്രൊഫസർ പി എ മത്തായി, അഡ്വ.സുരേന്ദ്രൻ, മുൻ ദേശീയ അദ്ധ്യക്ഷൻ അഡ്വ.സുഗതൻ, ശിവദാസൻ റ്റി എൻ ,എന്നിവർ പ്രസംഗിച്ചു. സീനിയർ എസ് സുരേഷ് ,ജോഴ്‌സൻ തോമസ്, റോയി മാറ്റുപ്പുറത്ത്, ജിൽസ് മാനിയത്ത്, സജി സി പി കെ ഡി ടോമി, ബേബി മാത്യു, വിൽസൻ പി പി, ജോസ് പ്രകാശ്, കുട്ടികൃഷ്ണൻ അഫാസ്, ജോർജ് എം.യു എന്നിവർ നേതൃത്വം നൽകി