
പത്മശ്രീ പുരസ്കാര നേട്ടം; റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരം


പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയല്‍ രാമനെ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര് ബിന്ദു പൊന്നാടയണിച്ച് ആദരിച്ചു. മന്ത്രിയുടെ റിപ്പബ്ലിക്ദിന സന്ദേശത്തിലും ചെറുവയല്‍ രാമന്റെ നേട്ടം പരാമര്‍ശിക്കുകയും ആശംസ നേരുകയും ചെയ്തു. രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാര നേട്ടത്തിനു പിന്നാലെയുള്ള ചെറുവയല്‍ രാമന്റെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു കല്‍പ്പറ്റയിലേത്. ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി ചെറുവയല്‍ രാമന് മാറി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രാമനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി.
പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമാണ് വയനാടിന്റെ അഭിമാനമായ ചെറുവയല്‍ രാമന്. പോയകാലത്തിന്റെ നെല്‍വിത്തുകളാണ് മാനന്തവാടിയിലെ ആദിവാസി കര്‍ഷകന്റെ സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് ഉത്തരം പറയാന്‍ രാമനുണ്ട്. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അന്യമായിപ്പോയ നെല്‍വിത്തുകളില്‍ 55 നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്ഷകന് കൃഷിചെയ്ത് സംരക്ഷിക്കുകയാണ്. നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്പര്യ അറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിച്യത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്.

കൂടുതൽ വാർത്തകൾ കാണുക
സൈൻ റീജിയണൽ റിസോഴ്സ് സെന്റർ പദ്ധതി പ്രഖ്യാപിച്ചു.
കൽപ്പറ്റ:കൂളിവയൽ ആസ്ഥാനമായി കഴിഞ്ഞ 15 വർഷത്തിലേറെ കാലമായി വിജയകരമായി മനുഷ്യ വിഭവശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സൈൻ കൂട്ടായ്മയുടെ നാഷണൽ ഡെവലപ്മെൻറ് പ്രോജക്റ്റിന്റെ ഭാഗമായി മലബാറിലെ...
പ്രസീത സുരേഷിനെ ആദരിച്ചു.
പനമരം: വനിത ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന പദ്ധതിയുടെ കീഴിൽ മികച്ച സേവനം കാഴ്ച വെച്ച അംഗനവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്ക്കാരം വയനാട്...
ഓട്ടിസം ബാധിതർക്കുള്ള പെൻഷൻ പദ്ധതിയിൽവിദ്യാർഥികൾ പങ്കാളികളായി.
കൽപറ്റ: കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിതരായവർക്ക് നൽകുന്ന സ്പർശ് ജീവകാരുണ്യ പെൻഷൻ പദ്ധതിയിൽ നഴ്സിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.മേപ്പാടി വിംസ് മെഡിക്കൽ...
ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ
മാനന്തവാടി:ജില്ലയിലെ ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മൗലീദ് പാരായണത്തിന്ശൈഖുനാഹൈദർഫൈസി...
കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും ഇന്ന് ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി രണ്ടുപേർ...
സമ്മർക്യാമ്പിന് തുടക്കമായി
കൽപ്പറ്റ: ജെസിഐ കൽപ്പറ്റയും സുവർണ്ണരാഗം മ്യൂസിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിന് തുടക്കമായി. ഏപ്രിൽ 3 മുതൽ മെയ് 30 വരെ നടത്തപ്പെടുന്ന സമ്മർ ക്യാമ്പ് കൽപ്പറ്റ മുൻസിപ്പൽ...