April 3, 2025

ബഫർ സോൺ: സിപിഎമ്മിന്റെ ഉദാസീനതക്ക് വരും കാലം മാപ്പ് തരില്ല:ൻ ഡി അപ്പച്ചൻഎ

ബത്തേരി: ബഫർ സോൺ വിഷയത്തിൽ സിപിഎം പുലർത്തുന്ന ഉദാസീനതക്ക് വരുംകാലം സിപിഎമ്മിന് മാപ്പ് തരില്ലെന്ന് ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ. സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള കുറ്റവിചാരണ യാത്ര തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലക്ഷകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കാൻ സാധ്യതയുള്ള ഒരു വിഷയം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. വയനാട്ടിലെ ഒരു കുടുംബം പോലും ബഫർ സോണിന്റെ പേരിൽ കുടിയൊഴിപ്പിക്കാമെന്ന് ഇരു സർക്കാരുകളും മോഹിക്കണ്ട. സുപ്രീം കോടതിയിൽ കർഷകർക്കനുകൂലമായ കൃത്യമായ നിലപാട് സ്വീകരിക്കാൻ ഇടതു സർക്കാർ തയ്യാറാകുന്നത് വരെ കോൺഗ്രസ് സമരത്തിൽ നിന്നും പുറകോട്ടു പോകില്ലെന്നും എൻ.ഡി അപ്പച്ചൻ പറഞ്ഞു.

മഞ്ഞപ്പാറ, അമ്പലവയൽ, ചുള്ളിയോട്, ചീരാൽ, കല്ലൂർ, നായ്ക്കട്ടി,മൂലങ്കാവ്, ചെതലയം, എന്നിവിടങ്ങളിൽ പര്യടനം നടത്തി ജാഥ മണിച്ചിറയിൽ സമാപിച്ചു. സമാപന സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൽഘാടനം ചെയ്തു. കെ പി സി സി അംഗം ദിനേശൻ പെരുമണ മുഖ്യ പ്രഭാഷണം നടത്തി.വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഉമ്മർ കുണ്ടാട്ടിൽ, കെ പി സി സി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം, പി പി ആലി, കെ ഇ വിനയൻ,ഡി പി രാജശേഖരൻ,നിസി അഹമ്മദ്, എടക്കൽ മോഹനൻ, എം കെ ഇന്ദ്രജിത്ത്,എൻ എം വിജയൻ, എൻ സി കൃഷ്ണകുമാർ, സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, ഷാജി ചുള്ളിയോട്,കെ എം വർഗീസ്, ജയ മുരളി, ഷീല പുഞ്ചവയൽ, സതീഷ് പുതിക്കാട്, സി ടി ചന്ദ്രൻ, എ പി കുര്യാക്കോസ്,ബെന്നി കൈനിക്കൽ, മണി ചോയിമൂല, മുനീബ് ചീരാൽ, ബിന്ദു സുധീർ ബാബു, ഷൈലജ സുധീർ, വർഗീസ് തോമാട്ടുചാൽ, എ എസ് ജോസ്, സ്റ്റീഫൻ തോമാട്ടുചാൽ, രാമചന്ദ്രൻ വടക്കനാട്, ഐസക്ക്, പ്രസന്ന ശശീന്ദ്രൻ, സന്ധ്യ രാജേന്ദ്രൻ, ആപ്പിൾ ജേക്കബ്ബ്, അനന്തൻ അമ്പലക്കുന്ന്,റ്റി എൽ സാബു, ജിനു ജോസഫ്,നൗഫൽ കൈപ്പഞ്ചേരി, റിനു ജോൺ, ഷമീർ മാണിക്യം, കെ കെ പോൾസൻ,വിനയൻ, ദിനേശ് പെരുമണ്ണ ഇല്ല തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *