April 3, 2025

സിക്കിൾ സെൽ രോഗികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

 

മാനന്തവാടി നഗരസഭയുടെയും കുറുക്കന്മൂല പി.എച്ച്.സി യുടെയും ആഭിമുഖ്യത്തിൽ മുനിസിപ്പൽ പരിധിയിലെ സിക്കിൾ സെൽ അനീമിയ രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് ഹോട്ടലിൽ നടന്ന പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. എസ്. സൗമ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ മുഖ്യ പ്രഭാഷണം നടത്തി. സിക്കിൾ സെൽ രോഗികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനൻ നിർവഹിച്ചു. സിക്കിൾ സെൽ രോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച് ബത്തേരി എൻ.ആർ.സി യിലെ ഡയറ്റീഷ്യൻ ഷാക്കിറ സുമയ്യ ക്ലാസ്സെടുത്തു. രോഗികളുടെയും ബന്ധുക്കളുടെയും ആരോഗ്യ പ്രവർത്തകരുടെയും വിവിധ കലാ പരിപാടികളും നടന്നു.
മുനിസിപ്പൽ കൗൺസിലർമാരായ ആലീസ് സിസിൽ, ലൈല മണി, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, സിക്കിൾ സെൽ കോർഡിനേറ്റർ എസ്. വിജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജേഷ്, പി.എച്ച്.എൻ കൊച്ചുറാണി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *