April 3, 2025

വിദ്യാർത്ഥിനി കബനി നദിയിൽ മുങ്ങി മരിച്ചു

പുൽപള്ളി: പ്ലസ് ടു വിദ്യാർത്ഥിനി കബനി നദിയിൽ മുങ്ങി മരിച്ചു. കാര്യമ്പാതിക്കുന്ന് പ്രിയദർശിനി ഭവൻ സുമേഷ് -അഞ്‌ജു ദമ്പതികളുടെ മകൾ ആദിത്യ (17)യാണ് കബനി നദിയിൽ കുളിക്കുന്നതിനിടെ കയത്തിൽപെട്ട് മുങ്ങി മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. സുമേഷിന്റെ വീട്ടിലെത്തിയ വിരുന്നുകാരോടൊപ്പം കബനി നദിയിൽ ചേകാടിയിൽ കുളിക്കുന്നതിനിടയിൽ കയത്തിൽ പെട്ടതാണ്. ആദിത്യയോടൊപ്പം സഹോദരങ്ങളായ ഭുവനേഷ് അഖിലേശ്വരൻ എന്നിവരും കയത്തിൽ മുങ്ങിയെങ്കിലും ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവർ രണ്ടുപേരെയും രക്ഷപ്പെടുത്തി. ആദിത്യ കയത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതിനാൽ കണ്ടെത്തുവാൻ കൂടുതൽ സമയമെടുത്തു. പുൽപള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. പുൽപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് ആദിത്യ പഠിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *