April 3, 2025

കാർഷിക സെൻസസ് – പനമരം പഞ്ചായത്തിൽ ആരംഭിച്ചു

പനമരം : പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം പനമരം പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ആസ്യ ടീച്ചറുടെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന വർഷമാക്കി സാമ്പത്തിക സ്ഥിതവിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ എല്ലാ വീടുകളും സന്ദർശിച്ചു വിവര ശേഖരണം നടത്തുന്നു. കാര്‍ഷിക മേഖലയുടെ സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *