April 4, 2025

പഞ്ചാരകൊല്ലിയിൽ മഴമറയിൽ പച്ചക്കറി കൃഷി ആരംഭിച്ചു

മാനന്തവാടി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പ്രിയദർശിനി എസ്റ്റേറ്റ്, പഞ്ചാരകൊല്ലിയിൽ മഴമറയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി കെ രത്നവല്ലി യുടെ അധ്യക്ഷതയിൽ വയനാട് സബ് കളക്ടർ ശ്രീമതി ആർ ശ്രീലക്ഷ്മി പച്ചക്കറി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ശ്രീമതി പാത്തുമ്മ, എസ്റ്റേറ്റ് സെക്രട്ടറി ശ്രീമതി സുധകുമാരി, അസിസ്റ്റന്റ് മാനേജർ ശ്രീ അഖിൽ വി എസ്, കൃഷിഓഫീസർ ശ്രീമതി ആര്യ കെ എസ്, കൃഷി ഉദ്യോഗസ്ഥരായ ശ്രീ സി വി മുരളീധരൻ, ശ്രീമതി ശ്രീജ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *