April 4, 2025

വട്ടത്താനിയില്‍ ഇറങ്ങിയ കടുവ ചത്തു

സുല്‍ത്താന്‍ബത്തേരി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട വട്ടത്താനിയില്‍ ജനവാസകേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ ഇറങ്ങിയ കടുവ ചത്തു. ആറു വയസ് മതിക്കുന്ന പെണ്‍കടുവയാണ് ചത്തത്. മയക്കുവെടിവച്ച് പിടികൂടുന്നതിനായി ഇന്നു രാവിലെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വട്ടത്താനി ഗാന്ധിനഗര്‍ മാരമലയ്ക്കു സമീപം സ്വകാര്യ ഭൂമിയിലെ ചതുപ്പില്‍ കടുവയെ ചത്തനിലയില്‍ കണ്ടത്. ജഡം പരിശോധനയ്ക്കായി സുല്‍ത്താന്‍ബത്തേരി ഫോറസ്റ്റ് ലാബിലേക്കു മാറ്റി. പിന്‍കാലിനേറ്റ മുറിവാണ് കടുവ ചാകുന്നതിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *