April 11, 2025

വാഹനാപകടം , കാൽനടയാത്രക്കാരി മരിച്ചു

സുൽത്താൻ ബത്തേരി: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അമ്പലവയൽ പഞ്ചായത്ത് മുൻ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈലജോയി (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45ടെ കൊളഗപ്പാറ കവലയ്ക്ക് സമീപമാണ് അപകടം. കൊളഗപാറ കവലയിൽ ഇവർ നടത്തുന്ന സ്ഥാപനം അടച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോൾ പുറകിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. ഭർത്താവ്: ജോയി .
മക്കൾ: അന്ന ഷെഗൻ, സാറാ ജോയി, മരിയ ജോയി. മരുമകൻ: ഷെഗൻ ജോസഫ്.

Leave a Reply

Your email address will not be published. Required fields are marked *