April 11, 2025

മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെപ്പ് നടത്തി

മലക്കാട്ട് : മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര നടപ്പന്തലിൻ്റെ ഉത്തരം വെപ്പ് നടത്തി. ഒരു ഭക്തൻ സമർപ്പണമായി ചെയ്യുന്ന നടപ്പന്തലിൻ്റെ ഉത്തരം വെപ്പ് ശിൽപി വെളിയന്നൂർ കേശവൻ ആചാരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തിയത്. മണ്ഡല മഹോൽസവങ്ങളുടെ സമാപനവും വിവിധ വിശേഷാൽ പൂജകളോടെ നടത്തി. പ്രസിഡൻ്റ് സുരേഷ് അരിമുണ്ട, സെക്രട്ടറി ശിവപ്രസാദ് മലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *