April 11, 2025

ഇ-ചാർജിങ് സ്റ്റേഷനുമായി അനെർട്ട്

സർക്കാറിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ-വാഹനങ്ങൾക്ക് ചാർജിങ്സ്റ്റേഷൻ ഒരുക്കാൻ വിവിധ പദ്ധതികളുമായി അനെർട്ട്. ഹോട്ടൽ, മാൾ, ആശുപത്രി, സ്വകാര്യ സ്ഥാപനം, റസിഡന്റ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഫാസ്റ്റ് ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചാർജിങ് മെഷീനുകൾക്ക് 25 ശതമാനവും അതോടൊപ്പം സ്ഥാപിക്കുന്ന സൗരോർജ്ജനിലയങ്ങൾക്ക് കിലോവാട്ടിന് 20,000 രൂപ നിരക്കിലും അനെർട്ട് സബ്സിഡി നൽകും. സ്വകാര്യ സംരംഭകർക്ക് പുറമെ കോ ഓപ്പറേറ്റീവ്, ചാരിറ്റബിൾ സൊസൈറ്റികൾ സ്ഥാപിക്കുന്ന മെഷീനുകൾക്കും സബ്സിഡി ലഭ്യമാണ്. 5 കിലോവാട്ട് മുതൽ 50 കിലോവാട്ട് വരെ സൗരോർജ്ജ നിലയം സ്ഥാപിക്കാം. പരമാവധി 10 ലക്ഷം രൂപവരെയാണ് സൗരോർജ്ജനിലയത്തിന് സബ്സിഡി. ഫെബ്രുവരി 28 നകം സ്ഥാപിക്കുന്നവർക്കാണ് സബ്സിഡി ലഭിക്കുക. നിലവിൽ സ്ഥാപിച്ച അനെർട്ട് അംഗീകൃത ഡി.സി ഫാസ്റ്റ്ചാർജിങ് മെഷീനുകൾക്കും സബ്സിഡി ലഭിക്കും. ഫോൺ: 04936 206216, 9188119412

Leave a Reply

Your email address will not be published. Required fields are marked *