April 11, 2025

ബ്രിഡ്ജ് കോഴ്‌സ് കുട്ടികൾ നൂറാങ്ക് സന്ദർശിച്ചു

പാരമ്പര്യ ഇനത്തിൽപ്പെട്ട അപൂർവ ഇനം കിഴങ്ങ് വർഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നൂറാങ്കിൽ ബ്രിഡ്ജ് കോഴ്‌സ് കുട്ടികൾ സന്ദർശനം നടത്തി. കുടുംബശ്രി മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റുഖിയ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്‌മണ്യൻ മുഖ്യാതിഥിയായി. പഞ്ചായത്തിലെ 15,16,17 വാർഡുകളിലുള്ള 55 ബ്രിഡ്ജ് കോഴ്‌സ് കുട്ടികൾ, ആനിമേറ്റർമാർ, ഊരു നിവാസികൾ എന്നിവർ സന്ദർശന പരിപാടിയിൽ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്‌സൺ പി. സൗമിനി, സ്‌പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ ടി.വി സായികൃഷ്ണൻ, എ.ഡി.എസ് പ്രസിഡണ്ട് പി കമല, സെക്രട്ടറി സുമതി ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു. നൂറ്റമ്പതിൽ പരം വൈവിധ്യമാർന്ന കിഴങ്ങുകളുടെ സംരക്ഷണ കേന്ദ്രമാണ് തിരുനെല്ലി ഇരുമ്പുപാലത്ത് സ്ഥിതി ചെയ്യുന്ന നൂറാങ്ക്. രാവിലെ 10 മുതൽ 1 വരെയാണ് നൂറാങ്കിലെ സന്ദർശന സമയം. 5 രൂപയാണ് പ്രവേശന ഫീസ്

Leave a Reply

Your email address will not be published. Required fields are marked *