April 2, 2025

 മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ക്ഷേമോത്സവം; ഉദ്‌ഘാടനം ചെയ്യും

വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന’ക്ഷേമോത്സവം’ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ജനുവരി ഒന്നിന് ഉദ്‌ഘാടനം ചെയ്യും. ജനുവരി ഒന്ന് മുതൽ തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ വാർഷിക പരിപാടികളാണ് ‘ക്ഷേമോത്സവം’ത്തിന്റെ ഭാഗമായി നടക്കുന്നത്. ഉദ്‌ഘാടന സമ്മേളനം (വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയം),വയനാട്@2030 എന്ന വിഷയത്തിലുള്ള ടേബിൾ ടോക്ക് (മാനന്തവാടി),ഗോത്രായനം ട്രൈബൽ എക്സിബിഷൻ(സുൽത്താൻ ബത്തേരി)ലഹരി വിരുദ്ധ കോൺക്ലേവ്(ദ്വാരക),
ആയോധന കലകളുടെ പ്രദർശനം(കൽപ്പറ്റ),വിദ്യാർത്ഥികൾകൾക്കായുള്ള സർഗദിനം(പനമരം ),പരിസ്ഥിതി സെമിനാർ(വെള്ളമുണ്ട എട്ടേനാൽ) എന്നിങ്ങനെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി വാർഷികാനുബന്ധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേമോത്സവത്തോടനുബന്ധി ച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം ചെയ്ത ആളുകളെ ആദരിക്കുന്നുണ്ട്. അരലക്ഷത്തോളം രൂപ വരുന്ന പണിപ്പുരകുടിനീർ സമർപ്പണവും അതോടൊപ്പം ലൈബ്രറി ചട്ടി വിതരണവും നടക്കും. പൊതുജനങ്ങൾക്കായി ലക്കി ഡ്രൊ ബോക്സും ഒരുക്കിയിട്ടുണ്ട്.ജനപ്രതിനിധി എന്ന നിലക്ക് കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും തുടർ വികസനത്തിനുള്ള സമഗ്ര ആലോചനകൾ രൂപപെടുത്താനുമാണ് ‘ക്ഷേമോത്സവം’ സംഘടിപ്പിക്കുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *