April 1, 2025

കോൺസെൻഷിയോ -2022

നടവയൽ : സിഎം കോളേജ് ആർട്സ് ആൻഡ് സയൻസ് 15ആം വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോൺസെൻഷിയോ പരിപാടി മാനന്തവാടി ഡി വൈ എസ് പി എ. പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാളെയുടെ രാഷ്ട്ര ഭാവിയായ വിദ്യാർത്ഥികൾ മൊബൈൽ ഫോണിന്റെ മുമ്പിൽ തല കുനിക്കുകയും അമിതമായ ഉപയോഗം കാരണം വായന ശീലം ഇല്ലാതാവുകയും ചെയുന്ന കാലഘട്ടത്തിൽ ആണ് വിദ്യാർത്ഥി സമൂഹം ജീവിക്കുന്നത് എന്നും അന്ദേഹം ഉദ്ഘടന പ്രസംഗത്തിൽ കൂട്ടി ചേർത്തു. രണ്ടാം വർഷ വിദ്യാർത്ഥി ആയ ജാസിൽ കെ. വി യുടെ പ്രാർത്ഥനയോടു കൂടി തുടങ്ങിയ ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ ആയിഷ സ്വാഗതം അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ശരീഫ് എ. പി അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ടി. കെ അബ്ദുറഹ്മാൻ ബാക്കഫി വീഡിയോ കോൺഫ്രൻസിലൂടെ കോളേജിന്റെ അടുത്ത 15 വർഷത്തെ പദ്ധതികളെ കുറിച്ചു സംസാരിച്ചു തുടർന്ന് നടവയൽ കോർപറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റിയുമായി ദാരുണ പത്രം ഒപ്പ് വെച്ചു. പരുപാടിയിൽ കോളേജിന്റെ അഭിമാനമായ ഉന്നത വിജയം കരസ്ഥമാക്യ വിത്യാർഥികൾക്കുള്ള അനുമോഥനവും നൽകി.
പദ്ധതിയുടെ ഭാഗമായി അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉന്നത വിദ്യാഭ്യാസ ഗെവേഷണ മേഖലകളിൽ സമ്പന്നരായ ആളുകളെ വാർത്തെടുക്കുന്നതിനും വിവിധ കമ്യുണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമുകൾക്കും പദ്ധതിയിൽ തുടക്കം കുറിച്ചു.
പരിപാടിക്ക് ആശംസ അറിയിച്ചു കൊണ്ട് നടവയൽ കോർപറേറ്റീവ് വൈസ് പ്രസിഡന്റ്‌ വിൻസൻ തോമസ്, കോളേജ് വൈസ് പ്രിൻസിപ്പൽ സഹത് കെ. പി, ഐ. ക്യു. എ. സി കൺസൽട്ടർ ഡോക്ടർ പി. എ മത്തായി, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിഫ് പി എന്നിവർ സംസാരിച്ചു.

One thought on “കോൺസെൻഷിയോ -2022

Leave a Reply

Your email address will not be published. Required fields are marked *