April 11, 2025

വയനാട്ജില്ലാ ക്ഷീരസംഗമം മാനന്തവാടി ക്ഷീര സംഘത്തിന് ആദരം .

മീനങ്ങാടി : ഡിസം 21, 22, 23 തിയ്യതികളിലായി മീനങ്ങാടിവെച്ച് നടന്ന വയനാട് ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് രാജ്യത്തെ മികച്ച ക്ഷീരസംഘമായി സംസ്ഥാനത്ത് നിന്നാദ്യം തെരഞ്ഞെടുക്കപ്പെട്ട് ഗോപാൽ രത്ന അവാർഡ്കരസ്ഥമാക്കിയമാനന്തവാടി ക്ഷീരോൽ പാദക സഹകരണ സംഘത്തെ ആദരിച്ചു. മാനന്തവാടി എം എൽ എ ഒ . ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ മിൽമ ചെയർമാൻ കെ.എസ് മണി സംഘം ഭാരവാഹികൾക്ക് ഉപഹാരം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *