April 2, 2025

ജനകീയ മത്സ്യകൃഷി ഉദ്ഘാടനം

സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൊതു കുളങ്ങളില്‍ മത്സ്യകുഞ്ഞ് നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നെന്മേനി കഴമ്പ്കടവ് പൊതുകുളത്തില്‍ കോമണ്‍ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച്  നിര്‍വഹിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അമല്‍ജോയ്, ബ്ലോക്ക് മെമ്പര്‍ പ്രസന്ന ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ജി. ചെറുതോട്ടില്‍, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ജയാ മുരളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ശശി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ സുജാത ഹരിദാസന്‍, വാര്‍ഡ് മെമ്പര്‍മാരായ ജയലളിത വിജയന്‍,  കൃഷ്ണന്‍കുട്ടി, വി.ടി ബേബി, ദീപ ബാബു,  സൈസൂനത്ത് നാസര്‍, അഫ്‌സല്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, സി.ആഷിഖ് ബാബു, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് സരിത, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ .വി.എം. സ്വപ്ന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *