April 2, 2025

പഴശ്ശി അനുസ്മരണം നടത്തി

പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 217-ാമത് പഴശ്ശിദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ പഴശ്ശി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാ ജന വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ പോരാളിയാണ് പഴശ്ശിയെന്നും പുതുതലമുറയ്ക്ക് യഥാര്‍ത്ത ചരിത്രത്തെ മനസ്സിലാക്കാനും പഠിക്കാനും ഇത്തരം അനുസ്മരണ വേദികളിലൂടെ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. പഴശ്ശി ദിനം എന്നെഴുതിയ ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തി വേദിയിലുള്ളവരും സദസ്സിലുള്ളവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പഴശ്ശികുടീരത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍,  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, പാത്തുമ്മ, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ബി.ഡി അരുണ്‍കുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, പഴശ്ശി കോവിലകം പ്രതിനിധി രവിവര്‍മ്മ രാജ, പഴശ്ശികുടീരം മാനേജര്‍ ഐ.ബി ക്ലമന്റ്, ഷാജന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *