April 3, 2025

ആധാരം എഴുത്തുകാർ ധർണ്ണ സമരം നടത്തി

പുൽപള്ളി: ഒരു രാജ്യം ഒറ്റ രജിസ്‌ട്രേഷന്റെ പേരിൽ കോടികൾ കോഴവാങ്ങി വകുപ്പ് മേധാവികൾ രജിസ്‌ടേഷൻ വകുപ്പിൽ നടത്തുന്ന കരി നിയമങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നും, തൊഴിൽ സംരക്ഷണത്തിനായി ജീവൻ വെടിയാനും ആധാരം എഴുത്തുകാർ തയ്യാറാണെന്നും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. തങ്കച്ചൻ പറഞ്ഞു. വകുപ്പ് മന്ത്രി ഉത്തരവ് മരവിപ്പിക്കാൻ പറഞ്ഞിട്ടും പോലും ചെവികൊള്ളാത്ത ആളാണ് വകുപ്പ് മേധാവി ഇത്തരം പ്രവണതകൾക്കെതിരെ സംസ്ഥാന വ്യാപകമായി ആധാരം എഴുത്തുകാർ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാഫീസുകൾക്ക് മുന്നിൽ നടത്തുന്ന ധർണ്ണ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പുൽപ്പള്ളിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു. കെ. ശ്രീനിഷ്, ജയേഷ് ഗോപിനാഥ്, കെ.കെ. ഷാജി, കെ. വിശ്വനാഥൻ, കെ.ജെ തോമസ്, ബിജു വർഗ്ഗീസ്, അജേഷ് വിശ്വം, കെ.പി. സുഭാഷ്, രമാദേവി, ലിനിത, എം.എം. സിനി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *