April 3, 2025

ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തി

മാനന്തവാടി: നെസ്ലെ ഇന്ത്യ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തി. എടവക, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തുകളിലെ 1000 വീതം കുടുംബങ്ങൾക്കാണ് 1400 രൂപ വില വരുന്ന കിറ്റുകൾ വിതരണം നടത്തിയത്. ആകെ 28 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപും, തവിഞ്ഞാലിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്റ്റിൻ ബേബിയും ഉദ്ഘാടനം നിർവ്വഹിച്ചു. എടവകയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റംസീന ശിഹാബ്, മാനന്തവാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയിയും അധ്യക്ഷത വഹിച്ചു. നെസ്ലെ ഇന്ത്യ കോർപ്പറേറ്റ് മാനേജർ ജോയ് സക്കറിയ മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ സോൺ പ്രസിഡണ്ട് കെ.ടി സമീർ, ജെ.സി.ഐ. സോൺ ഭാരവാഹികളായ നിജിൽ നാരായണൻ, ജസിൽ ജയൻ, ജോസ്, പി.ഇ. ഷംസുദ്ദീൻ, സേവ്യർ മാനന്തവാടി, ബേബി നാപ്പള്ളി, രാജു. എം. ജോസ്, ജിതേഷ്, ഷമീർ, സജീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *