April 3, 2025

ഐസിഡിഎസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

 

പുല്‍പ്പള്ളി: നെല്ലിക്കര അങ്കണവാടിയിലെ ടീച്ചറെ പൂതാടി അങ്കണവാടിയിലേക്ക് ഏകപക്ഷീയമായി ഭരണകക്ഷിയുടെ താത്പ്പര്യത്തിന് വേണ്ടി സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ്. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഭരണ സ്വാധീനം ഉപയോഗിച്ച് അങ്കണവാടി ടീച്ചറെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് പി.പി. ആലി പറഞ്ഞു. എന്‍.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് പിഎന്‍ ശിവന്‍, ഡിസിസി സെക്രട്ടറി എന്‍.യു ഉലഹന്നാന്‍, മണി പാമ്പനാല്‍ സണ്ണി തോമസ്, സിജു പൗലോസ്, കൃഷ്ണകുമാരി എന്‍.കെ., എ.എഫ്. വിജയ, ഷേര്‍ളി പുല്‍പള്ളി, മൃണാളിനി, പി ഡി ജോണി, നാരയണ വാര്യര്‍, കെ.ജി ബാബു, ജിനി തോമസ്, വിജയസുധ, സുമംഗല, ഗീത എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *