April 3, 2025

ശാസ്ത്രമേള ജേതാക്കൾക്ക് എം എൽ എ യുടെ അനുമോദനം

 

 

തിരുനെല്ലി : സാമൂഹ്യശാസ്ത്രമേള നിശ്ചല മാതൃക മത്സരത്തിൽ ദേശീയ തലത്തിലേക്ക് അർഹത നേടിയ ഗവൺമെൻറ് ആശ്രമം ഹൈസ്കൂൾ തിരുനെല്ലിയിലെ വിദ്യാർത്ഥികളായ മജീഷ്ണ , വിജീഷ് ബാബു എന്നീ വിദ്യാർത്ഥികളെയും കളിക്കളം സ്പോർട്സ് വിജയികളേയും മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഓ ആർ കേളു സമ്മാനങ്ങൾ നൽകി അനുമോദിച്ചു. എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പുഴയോഴുകും വഴി എന്ന നിശ്ചല മാതൃക മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ കുട്ടികൾ ഈ നാടിന്റെയും കേരളത്തിലെ മുഴുവൻ എംആർഎസുകളുടെയും അഭിമാനമാണെന്നും ഈ നേട്ടം തുടരേണ്ടത് ഇനി വരുന്ന കുട്ടികളുടെ ഉത്തരവാദിത്തമാണ് എന്നും അനുമോദന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സി. ഇസ്മായിൽ, വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹരീന്ദ്രൻ , ഹെഡ്മാസ്റ്റർ രാജൻ പിസി സീനിയർ സൂപ്രണ്ട് ശശി മമ്മിളി, മാനേജർ അനിൽകുമാർ എം.ജി,വയനാട് ജില്ലയിലെ മറ്റ് എം.ആർ. എസ്സുകളിലെ സീനിയർ സൂപ്രണ്ടുമാർ, പിടിഎ പ്രസിഡണ്ട് സീത, പ്രേമരാജൻ, ശീതൾ തോമസ്, നിധീഷ് , സഫീർ തുടങ്ങിയ അധ്യാപകരും സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് നാടൻപാട്ടിന് നൃത്തച്ചുവടുകളേകി കുട്ടികൾ ചടങ്ങിന് നിറം പകർന്നു .

Leave a Reply

Your email address will not be published. Required fields are marked *