April 2, 2025

മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പറ്റ: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ(ഐഎന്‍ടിയുസി) നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കാലാവധി കഴിഞ്ഞ സേവന-വേതന കരാര്‍ പുതുക്കുക, ദിവസവേതനം 700 രൂപയാക്കുക, 30 ദിവസത്തെ വേതനത്തിനു തുല്യമായി ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുക, ഭവനപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. ആലി, ഒ. ഭാസ്‌കരന്‍, ശ്രീനിവാസന്‍ തൊവരിമല, ഗിരീഷ് കല്‍പ്പറ്റ, കെ.കെ. രാജേന്ദ്രന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോസ് പൊഴുതന, ടി.എ. മുഹമ്മദ്, ശശി അച്ചൂര്‍, രാധ രാമസ്വാമി, എന്‍.കെ. സുകുമാരന്‍, കോരിക്കല്‍ കൃഷ്ണന്‍, രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. രാജു ഹെജമാടി, ബാലന്‍ തൊവരിമല, ശ്രീജിത്ത് വേങ്ങത്തോട്, സി.വി. പ്രസാദ്, ശശി തലപ്പുഴ, പി. ഉണ്ണികൃഷ്ണന്‍. എം. ജയകൃഷ്ണന്‍, എം.ആര്‍. മണി, കെ. ഗംഗാധരന്‍, എസ്. മുരുകേശന്‍, ബഷീര്‍ നെല്ലിമുണ്ട, ഷെരീഫ് കോട്ടനാട്, വിന്‍സന്റ് നെടുമ്പാല, സുലൈമാന്‍ മുണ്ടക്കൈ, പി.കെ. ഗഫൂര്‍, ടി.കെ. സമദ്, സുഭാഷ് തളിമല, ഐസക് കോളേരി, കാളിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *