
വയനാട് ജനമൈത്രി പോലീസിന്റെ കായിക പരിശീലന പദ്ധതി സമാപിച്ചു

വയനാട് ജനമൈത്രി പോലീസിന്റെ കായിക പരിശീലന പദ്ധതി സമാപിച്ചു. വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് പോലീസ്, എക്‌സൈസ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫയര്‍മാന്‍, ആര്‍മിയിലെ വിവിധ വിഭാഗങ്ങള്‍ തുടങ്ങി കായികക്ഷമത ആവശ്യമുള്ള തൊഴില്‍ അവസരങ്ങളില്‍ മത്സരിച്ച് വിജയം നേടുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. വയനാട് ജില്ല ജനമൈത്രി പോലീസ് ആവിഷ്‌കരിച്ച്, ജില്ലാ െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റ സഹകരണത്തോടെ സുല്‍ത്താന്‍ബത്തേരി പോലീസിന്റെ നേതൃത്വത്തില്‍ സര്‍വ്വജന ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, തിരുനെല്ലി പോലീസിന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിലുമാണ് പരിശീലനം നടത്തിയത്. 200 ഓളം പേര്‍ ടെസ്റ്റില്‍ പങ്കെടുക്കുകയും അതില്‍ 90 ശതമാനത്തോളം പേര്‍ എല്ലാ വിഭാഗങ്ങളിലും വിജയിക്കുകയും ചെയ്തു. സമാപന പരിപാടിയും ഫിസിക്കല്‍ ടെസ്റ്റും ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്നു. ജനമൈത്രി പദ്ധതിയുടെ അഡി. നോഡല്‍ ഓഫീസറും ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ മനോജ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ല പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍ ഉദ്ഘാടനം ചെയ്തു. അസി. ടി.ഡി.ഒ. (ബത്തേരി) കെ.മജീദ്, തിരുനെല്ലി എസ്.എച്ച്.ഒ.: പി.എല്‍.ഷൈജു, വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ ഉഷാകുമാരി, ജനമൈത്രി വയനാട് ജില്ല അസി. നോഡല്‍ ഓഫീസര്‍ ശശിധരന്‍ കെ.എം,എ.എസ്.ഐ.സണ്ണി ജോസഫ്, ബീറ്റ് ഓഫീസര്‍ കെ.യു. രജീഷ് എന്നിവര്‍ പ്രസംഗിച്ു.
പരിശീലന പദ്ധതിയില്‍ പോലീസിനൊപ്പം പ്രവര്‍ത്തിച്ച ബത്തേരി സര്‍വ്വജന സ്‌ക്കൂളിലെ കായികാദ്ധ്യാപകരായ ഏലിയാമ്മ ഇ.കെ., സി.ബിനു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.