April 2, 2025

ബത്തേരി മണ്ഡലത്തിലെ റോഡുകളുടെ പ്രവൃത്തി; എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

 

ബത്തേരി നിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കാലതാമസം കൂടാതെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പരാതിയോ പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികളെ യോഗം ചുമതലപ്പെടുത്തി.
സുല്‍ത്താല്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഇരുളം -മൂന്നാനക്കുഴി -മീനങ്ങാടി റോഡ്, സുല്‍ത്താന്‍ ബത്തേരി – താളൂര്‍ റോഡ്, ബീനാച്ചി – പനമരം റോഡ് ,കാപ്പിസെറ്റ് -പുല്‍പ്പള്ളി- ദാസനക്കര റോഡ് എന്നീ റോഡുകളുടെ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്താനാണ് യോഗം വിളിച്ച് ചേര്‍ത്തത്. കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മൂന്ന് പ്രവര്‍ത്തികളെക്കുറിച്ച് നിരവധി പരാതികള്‍ പൊതുജനങ്ങളില്‍നിന്നും ഉയര്‍ന്നതിനാലാണ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി. അസൈനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ. വിനയന്‍, മേഴ്‌സി സാബു, ടി.എസ്. ദിലീപ് കുമാര്‍, ഷീല പുഞ്ചവയല്‍, നിയോജക മണ്ഡലം നോഡല്‍ ഓഫീസര്‍ എക്‌സി. എഞ്ചിനീയര്‍ കെ. വിനയരാജ്, കെ.ആര്‍. എഫ്.ബി എക്‌സി. എഞ്ചിനീയര്‍ അബ്ദുള്‍ അസീസ് കെ, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കാലതാമസം വരുത്താതെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി നവംബര്‍ 14ന് ഉദ്യോഗസ്ഥ -ജനപ്രതിനിധികളുടെ സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *