
സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്: വി.ഡി. സതീശന്‍

കേരത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സ്ഥാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണ മേഖലക്ക് സ്വാധീനമുണ്ടെന്നും സഹകരണ ബാങ്കുകള്‍ തകരാന്‍ പാടില്ലെന്നും അതുകൊണ്ടാണ് കരുവന്നൂര്‍ ബാങ്ക് അഴിമതി കേസ് പര്‍വ്വതീകരിച്ച് പ്രതിപക്ഷം സമരം ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. മടക്കി മല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമണന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസംഗം തുടങ്ങിയത്.
ചടങ്ങില്‍ ബാങ്കിന്റെ ലോഗോ പ്രകാശനം, മുതിര്‍ന്ന മെമ്പര്‍മാരെ ആദരിക്കല്‍, മുന്‍കാല ഭരണസമിതി അംഗങ്ങളെ ആദരിക്കല്‍, മുന്‍കാല സെക്രട്ടറിമാരെ ആദരിക്കല്‍ എന്നിവ നടന്നു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, മുന്‍ എംഎല്‍എ: എന്‍.ഡി അപ്പച്ചന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പി.ടി. ഗോപാലക്കുറുപ്പ്, എന്‍.കെ. റഷീദ്, നസീമ മാങ്ങാടന്‍, പി.പി. റെനീഷ്, ചന്ദ്രിക കൃഷ്ണന്‍, ആയിഷാബി, ബി.സുരേഷ് ബാബു, എ.ഷാജന്‍, എം.സജീര്‍, ജോയി തൊട്ടിത്തറ, വടകര മുഹമ്മദ്, എം.ഡി.സെബാസ്റ്റ്യന്‍, പി.ഇ.ജോര്‍ജ്കുട്ടി, പി.വി.ന്യൂട്ടന്‍, അഷ്‌റഫ് കൊട്ടാരം തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എം.ഡി വെങ്കിടസുബ്രഹ്മണ്യന്‍, സെക്രട്ടറി പി. ശ്രീഹരി, വൈസ് പ്രസിഡന്റ് സജീവന്‍ മടക്കിമല, കെ. പത്മനാഭന്‍, അഡ്വ. എം.സി.എം. ജമാല്‍, എം.കെ ആലി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചാണ് ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നത്.