മരുന്നല്ല ഭക്ഷണം, ഭക്ഷണമാണ് മരുന്നിനു തുല്യമാകേണ്ടത് എന്ന ആശയവുമായി കർഷകരുടെയും ചെറുകിട ഭക്ഷ്യോത്പന്ന നിർമ്മാതാക്കളുടെയും കച്ചവടക്കാരുടെയും കൂട്ടായ്മയിൽ രൂപപ്പെട്ട ആഗ്രോവികാസ് എന്ന കമ്പനി ആഗ്രോവിഷ് എന്ന പേരിൽ തയ്യാറാക്കിയ വിവിധ തരം മസാലപ്പൊടികളും അച്ചാറുകളും കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ, എം എൽ എ മാരായ ഐ സി ബാലകൃഷ്ണൻ, ടി സിദ്ദിക്ക്, മുൻ മന്ത്രിയായ ശ്രീമതി. ജയലക്ഷ്മി, വയനാട് ജില്ലാ പ്രസിഡണ്ട് . ശ്രീ. ഷംഷാദ് മരക്കാർ, ആഗ്രോവികാസ് മാനേജിങ്ങ് ഡയറക്ടർ ശ്രീ. പ്രേംജി വയനാട് എന്നിവർ ചേർന്ന് വിപണിയിലിറക്കി.
ആരോഗ്യത്തിനു ഹാനികരമാകുന്ന മാലിന്യങ്ങളും വിഷ പദാർത്ഥങ്ങളും പരമാവധി ഇല്ലായ്മ ചെയ്തു ഗുണനിലവാരമുള്ളതും ആരോഗ്യപോഷണത്തിനു ഉപകരിക്കുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്‌ഷ്യം.
അതിനായി കാർഷിക വിഭവങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തി കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുകയും കമ്പനിയുടെ മേൽനോട്ടത്തിൽ വനിതകളുടെയും, കർഷകരുടെയും കൂട്ടായ്മകൾ വഴി അവ ഭക്ഷ്യോത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു.
അമേരിക്ക, ഇസ്രായേൽ, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ആഗ്രോവികാസ് ഉൽപ്പന്നങ്ങൾ ഇതോടൊപ്പം കയറ്റുമതി ചെയ്യാനും തുടങ്ങി. കയറ്റുമതി ചെയ്യുന്ന അതെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെയാണ് പ്രാദേശിക വിപണിയിലും കമ്പനി വിപണനം ചെയ്യുന്നത്.
ഭക്ഷ്യോത്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ എല്ലാം പാലിച്ചു കൊണ്ടും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ കമ്പനി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പരിപാടികൾ അഭിനന്ദനാർഹമാണ് എന്നും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും പ്രത്യേകം എടുത്തു പറഞ്ഞു.
കമ്പനി ഡയറക്ടർമാരായ ശ്രീ. അനിൽ കുമാർ.കെ.പി, കൃഷ്ണകുമാർ.ജി, അക്ഷയ് ജോൺസൻ, സുജിത് .എൻ.എം, അനിൽ മേനോൻ, സന്തോഷ് കുമാർ, രാജൻ .ഡി,എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
One thought on “ആഗ്രോവികാസ് ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്”
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു. 1305 സെന്റർ പുൽപ്പള്ളി...
കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം...
പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം...
കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കൽപ്പറ്റ മസ്ജിദ്...
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ...
എല്ലാ ഭാവുകങ്ങളും നേരുന്നു