April 2, 2025

ഇബ്രാഹിം കൈപ്പാണിയുടെ ഓർമയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപകരണങ്ങൾ സമ്മാനിച്ചു

സ്പന്ദനം ജീവകാരുണ്യ സംഘടനയുടെ സ്ഥാപക സെക്രട്ടറി ആയിരുന്ന കൈപ്പാണി
ഇബ്രായിയുടെ ഒന്നാം ചരമവാർികദിനത്തിൽ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്പന്ദനം വിവിധ ഉപകരണങ്ങൾ കൈമാറി. കഴിഞ്ഞ വർഷം ഒക്ടോബർ 31 ന് ആയിരുന്നു ബാംഗ്ലൂരിൽ വാഹനാപകടത്തെ തുടർന്ന് കൈപ്പാണി ചരമം അടഞ്ഞത്. ഒന്നാം ചരമ വാർഷിക ദിനത്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഔട്ട് പേഷ്യൻ്റ് കാത്തിരുപ്പ് സ്ഥലത്ത് രോഗികൾക്കായി ആറ് ചുമർ ഫാനുകളും, ഓട്ടോമാറ്റിക് ടോക്കൺ പ്രിൻ്റിംഗ് മെഷ്യനും, ബിൽ പ്രിൻ്റർ ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും നൽകിയത്. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാജൻ , Dr. ബിനിജ മെറിൻ, നഴ്സിംഗ് സൂപ്രണ്ട്, ഐ ടി ഓഫീസർ രാജേഷ് എന്നിവർ ചേർന്ന് സ്പന്ദനം പ്രസിഡൻ്റ് ഡോ.ഗോകുൽ ദേവിൽ നിന്ന് സാമഗ്രികൾ എട്ടുവാങ്ങി. ഫാനുകളുടെ സ്വിച്ച് ഓൺ കർമ്മം ഡോ.ഗോകുൽ ദേവ് നിർവഹിച്ചു. സ്പന്ദനം ഡയറക്ടർ ബാബു ഫിലിപ്പ്, സെക്രട്ടറി ജോൺ പി സി, കമ്മന മോഹൻ, ബ്ര. ഷെ പേർഡ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അതോടൊപ്പം , ഐ എം എ നോർത്ത് വയനാട് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഗോകുൽ ദേവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ജോസ് ഇലഞ്ഞിമറ്റം, അലി ബ്രാൻ , ഷിനോജ് കെ. എം. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *