April 2, 2025

ട്രോമാകോണ്‍- 22: മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ശില്‍പശാല നടത്തി

 

മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കുമായി ട്രോമാകോണ്‍ 22 എന്ന പേരില്‍ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. കെ എന്‍. ഗോപകുമാരന്‍ കര്‍ത്ത ശില്പശാല ഉദ്ഘാടനം നിര്‍വഹിച്ചു. ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ.എസ് ജയകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക ട്രോമാ ടീമിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശില്പശാലയില്‍ അത്യാഹിത വിഭാഗം മേധാവി ഡോ. സര്‍ഫരാജ് ഷെയ്ഖ്, അസ്ഥിരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ഷമീര്‍ ഇസ്മായില്‍, മാക്‌സിലോ ഫേഷ്യല്‍ വിഭാഗം മേധാവി ഡോ. പ്രദീപ് പൈസാരി, ഇ എന്‍ ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ജോര്‍ജ് കെ ജോര്‍ജ്, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ അരുണ്‍ അരവിന്ദ്, സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ശ്രീദത്ത്, അത്യാഹിത വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ഷിനു ഷിന്‍സി, ഇ എം എസ് കോര്‍ഡിനേറ്റര്‍ നിത്യാനന്ദ് എം എന്നിവര്‍ ക്‌ളാസുകള്‍ നല്‍കി. ഒപ്പം പ്രത്യേകമായി വിഭാവനം ചെയ്ത പ്രയോഗീക പരിശീലനവും ഉണ്ടായിരുന്നു. ഹൃദ്രോഗ വിഭാഗം മേധാവി ഡോ ചെറിയാന്‍ അക്കരപ്പറ്റി, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ വാസിഫ് മായന്‍,എല്‍ ഐ സി കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ സ്റ്റുവര്‍ട് കെ എന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.എ ജി എം ഡോ ഷാനവാസ് പള്ളിയാല്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *