
സാമൂഹിക നവോത്ഥാനത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യം: സമദ് പൂക്കോട്ടൂര്‍

വാകേരി: സാമൂഹിക നവോത്ഥാനത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യമാണെന്നും വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി വയനാട് ജില്ലയില്‍ നടത്തിവരുന്ന വിപ്ലവകരമായ പരിശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ നന്‍മ ആഗ്രഹിക്കുന്നവരുടെ പിന്തുണ ഉണ്ടാവണമെന്നും സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച രക്ഷാകര്‍തൃ സംഗമം തഖ് വിയ2022 ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ഹുദവീ കോഴ്‌സ് ലോകോത്തര നിലവാരത്തിലുള്ള സമന്വയ വിദ്യാഭ്യാസ രംഗത്തെ മാതൃകാ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.ബിഷ്ര്‍ മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.പി.ടി.എ പ്രസിഡന്റ് അലി മാസ്റ്റര്‍ പന്തിപ്പൊയില്‍ അധ്യക്ഷനായി.കെ.കെ ഉമര്‍ ഫൈസി, കെ.കെ.എം ഹനീഫല്‍ ഫൈസി, കെ.സി.കെ തങ്ങള്‍, മുസ്ഥഫ ദാരിമി കല്ലുവയല്‍, പി ഉമര്‍ ഹാജി, ടി.മുഹമ്മദ് നായ്ക്കട്ടി, വി.കെ അബ്ദു റഹ്മാന്‍ ദാരിമി, കെ.എ നാസര്‍ മൗലവി, ജാഫര്‍ ഹൈത്തമി, സി.കെ ആരിഫ്, അഷ്‌റഫ് ദാരിമി നെല്ലിയമ്പം, കെ.കെ സൈദലവി ഹാജി, കെ.ആലിക്കുട്ടി, നൗഫല്‍ വാകേരി, മൊയ്തു തരുവണ, സി.എച്ച് അലി ദാരിമി, അനീസ് വാഫി,മുഹമ്മദ് നൗഷാദ് മാനന്തവാടി, ബഷീര്‍ പേരിയ, നാസര്‍ മുട്ടില്‍, അബൂബക്കര്‍ സിദ്ദീഖ് എടവണ്ണപ്പാറ എന്നിവര്‍ സംബന്ധിച്ചു. റിയാസ് ഹുദവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും എം.എ ഉസ്മാന്‍ ചുള്ളിയോട് നന്ദിയും പറഞ്ഞു.