April 2, 2025

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും

മാനന്തവാടി: കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും തീര്‍ത്ഥാടക സംഗമവും. ധ്യാന ശുശ്രൂഷയുംസെപ്തംബര്‍ 1 മുതല്‍ 8 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വ്യാഴാഴ്ച രാവിലെ 10.15 ന് കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ അനുസ്മരണം നടക്കും. 10.25 ന്‌കൊടി ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഗാനശുശ്രൂഷക്ക് ബ്രദര്‍ നന്ദു ജോണ്‍ ചാലക്കുടി നേതൃത്വം നല്‍കും. സെപ്തംബര്‍ ഏഴിന് രാത്രി 7.30 ന് ഞാറലോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി നിന്നുള്ള തീര്‍ത്ഥയാത്രക്ക് സ്വീകരണം. 8 മണിക്ക് സേനഹവിരുന്ന് നടക്കും. എട്ടാം തീയ്യതി രാവിലെ 8.30 ന് വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും.സുനോറോ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രക്ക് കോര്‍ എപ്പിസ്‌കോപ്പ അച്ചന്‍മാര്‍ നേതൃത്വം നല്‍കുമെന്നും പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാദര്‍ ഷിജിന്‍ വര്‍ഗ്ഗീസ്, ബൈജു ടി കെ, അഖില്‍ ഏലിയാസ്, ജിജോ വള്ളിക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *