April 2, 2025

‘ലോട്ടറി തൊഴിലാളികള്‍ക്കു 10,000 രൂപ ഓണം ബോണസ് നല്‍കണം’

 

സുല്‍ത്താന്‍ ബത്തേരി: ലോട്ടറി തൊഴിലാളികള്‍ക്കു 10,000 രൂപ ഓണം ബോണസ് നല്‍കണമെന്നു ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു. ലോട്ടറി സമ്മാനഘടന പരിഷ്‌കരിച്ച് 100 ടിക്കറ്റിന് 10 സമ്മാനം ഉറപ്പുവരുത്തുക, ക്ഷേമധിനിയില്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കു പുതുക്കുന്നതിനു അവസരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ഭുവനേന്ദ്രന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ആര്‍. ഉണ്ണികൃഷ്ണന്‍, സുന്ദര്‍രാജ് എടപ്പെട്ടി, ബാബു മേപ്പാടി, മോഹനന്‍, മഞ്ജുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *