എം.കെ നാസർ നിസ്വാർത്ഥനായ ദീനീ സേവകൻ – എസ്.കെ.എസ്.എസ്.എഫ്

Ad
കൽപ്പറ്റ : എം.കെ നാസർ സാഹിബ് വയനാട് ജില്ലയിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വവും കർമ്മ രംഗത്ത് നിസ്വാർത്ഥ പ്രവർത്തകനുമായിരുന്നുവെന്ന് എസ് കെ.എസ്. എസ് എഫ് കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സമസ്തയിൽ സമാന്തര വിഭാഗം തൊണ്ണൂറുകളിൽ വയനാട് ജില്ലയിൽ സമസ്തയുടെ പ്രവർത്തനങ്ങൾക്കും എസ്.കെ .എസ് . എസ് എഫിന്റെ രൂപീകരണത്തിലും നേതൃപരമായ പങ്ക് വഹിക്കാൻ നാസർ സാഹിബിന് സാധിച്ചത് യോഗം പ്രത്യേകം അനുസ്മരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വയനാട് ജില്ലാ ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാൽ, അനുസ്മരണ പ്രഭാഷണം നടത്തി , ഹാരിസ് ബാഖവി കംബ്ലക്കാട്, കെ.എ.നാസർ മൗലവി, അലവി വടക്കേതിൽ , എം പി നവാസ്, എം.കെ ആലി , മുഹമ്മദ് കുട്ടി ഹസനി, അലി കെ. വയനാട്, ശംസുദ്ധീൻ റഹ്മാനി, എ.കെ മുഹമ്മദ് ദാരിമി, അബൂബക്കർ റഹ്മാനി, എ.കെ സുലൈമാൻ മൗലവി അയ്യൂബ് മുട്ടിൽ,
മുഹ്യുദീൻ കുട്ടി യമാനി ,
റഫീഖ് തോപ്പിൽ , നൗഷീർ വാഫി, ശിഹാബ് വാഫി, റഷീദ് ദാരിമി,  റഈസ് മാനന്തവാടി, സ്വാദിഖ് ഫൈസി, സുഹൈൽ വാഫി, റിയാസ് ഫൈസി, റബീബ് പിണങ്ങോട്, ശംസുദ്ദീൻ വാഫി, ജാഫർ കംബ്ലക്കാട്, സ്വഫ്‌വാൻ വെള്ളമുണ്ട, ഫൈസൽ മച്ചിങ്ങൽ,  തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് വാഫി സ്വാഗതവും, ജോയിൻ സെക്രട്ടറി മുനീർ വടകര നന്ദിയും പറഞ്ഞു.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *