എസ്.എം.എഫ് പ്രിമാരിറ്റൽ വെബ് ലോഞ്ചിംഗ് ; കൽപ്പറ്റയിൽ വൻ ഒരുക്കങ്ങൾ

Ad

കൽപ്പറ്റ എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന പ്രിമാരിറ്റൽ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഓഫ് ലൈൻ, ഓൺലൈൻ , വെബ് ആപ്പ് എന്നീ ത്രിതല സംവിധാനങ്ങളുടെ ലോഞ്ചിംഗ് 25 ന് 4 മണിക്ക് കൽപ്പറ്റ സമസ്താലയത്തിൽ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാർ, കൊയ്യോട് ഉമർ മുസ് ലിയാർ, ഡോ. യു.ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ , നാസർ ഫൈസി കൂടത്തായ് തുടങ്ങിയ നേതാക്കൾ സംബന്ധിക്കുന്ന ലോഞ്ചിംഗ് പരിപാടി വൻ വിജയമാക്കാൻ ജില്ലാ എസ്.എം.എഫ് കമ്മിറ്റി വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. സമസ്താലയത്തിൽ 300 പേർക്ക് ഇരിക്കാവുന്ന പ്രത്യേകം നഗരി സജ്ജമായി കഴിഞ്ഞു. ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ മാനന്തവാടി, വൈത്തിരി, സു. ബത്തേരി താലൂക്ക് കമ്മിറ്റി അംഗങ്ങൾ 25 പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഭാരവാഹികൾ സംബന്ധിക്കും. തിങ്കളാഴ്ച രാവിലെ 10.30 ന് സമസ്താലയത്തിൽ പ്രസിഡണ്ട് കൊയ്യോട് ഉമർ മുസ് ലിയാരുടെ അദ്ധ്യക്ഷതയിൽജംഇയ്യത്തുൽ ഖുത്വബാസംസ്ഥാന സെക്രട്ടറിയേറ്റും . 1.30 ന് പ്രൊഫ.കെ.ആലിക്കുട്ടി മുസ് ലിയാരുടെ അദ്ധ്യക്ഷതയിൽ എസ്.എം.എഫ് സംസ്ഥാന പ്രവർത്തക സമിതിയും നടക്കും. വൈകിട്ട് 7 മണി മുതൽ കൊളഗപ്പാറ ക്രസന്റ് റസിഡൻസിയിൽ എസ്.എം.എഫ്, ജംഇയത്തുൽ ഖുത്വബാ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ സംഗമിക്കും. ചൊവ്വാഴ്ച 11 വരെ നടക്കുന്ന ഇത്തിഹാദ് 2.0 വിൽ ഒരു വർഷത്തെ പദ്ധതികൾ രൂപപ്പെടുത്തും. ജില്ലയിൽ നടക്കുന്ന സംസ്ഥാന ഘടകത്തിന്റെ വിവിധ പദ്ധതികൾ വിജയിപ്പിക്കാനും സംസ്ഥാന നേതൃത്വത്തെ വരവേൽക്കാനും ജില്ലയിൽ വൻ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഇതിനായി കെ.കെ അഹ് മദ് ഹാജി ചെയർമാനായി രൂപീകരിച്ച 15 അംഗ സമിതി യോഗം ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചു. കെ.ടി ഹംസ മുസ് ലിയാർ, കാഞ്ഞായി മമ്മൂട്ടി മുസ് ലിയാർ, എസ്.മുഹമ്മദ് ദാരിമി, ശരീഫ് ബീനാച്ചി, മുജീബ് തങ്ങൾ, കാഞ്ഞായി ഉസ്മാൻ , ഇബ്റാഹിം ഫൈസി പേരാൽ, പി.പി ഖാസിം ഹാജി, മുഹമ്മദ് കുട്ടി ഹസനി , മുഹമ്മദ്ഷാ മാസ്റ്റർ , പി.സി ഉമർ മൗലവി സംസാരിച്ചു. പി.സി. ഇബ്റാഹിം ഹാജി സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *