യോഗര്‍ട്ട് വീട്ടിലുണ്ടാക്കാന്‍ കുഞ്ഞന്‍ ഇന്‍ക്യൂബേറ്ററുമായി കേരള വെറ്ററിനറി സര്‍വ്വകലാശാല

Ad

 

പാശ്ചാത്യരുടെ പ്രിയ പാലുത്പന്നമായ ‘യോഗര്‍ട്ട്’ വളരെ എളുപ്പത്തില്‍ വീടുകളില്‍ തയ്യാറാക്കാനുതകുന്ന മിനി ഇന്‍ക്യൂബേറ്റര്‍ വികസിപ്പിച്ച് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല. പുളിപ്പിച്ച പാലുത്പന്നങ്ങളില്‍ പോഷകസമ്പുഷ്ടവും, എളുപ്പം ദഹിക്കുന്നതും, സര്‍വ്വാരോഗ്യദായകവുമായ യോഗര്‍ട്ട് ഇന്ന് മലയാളികളുടെ അടുക്കളയിലും സ്ഥിര സാന്നിദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്.ഏറെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ മാത്രം പാലില്‍ നിന്ന് ഉത്പാദിപ്പിച്ചിരുന്ന യോഗര്‍ട്ട് ‘മിനിങ്യോ’ എന്ന ചെറിയ അടുക്കള ഉപകരണം വഴി എളുപ്പത്തില്‍ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് സര്‍വ്വകലാശാല ശാത്രജ്ഞര്‍ വികസിപ്പിച്ചത്.
സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജി യിലെ ഡയറി മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍ രജീഷ് ആര്‍.,മൈക്രോബയോളജി വിഭാഗം മേധാവി ഡോ.എ.കെ.ബീന, രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ ബാബു എന്നിവര്‍ അടങ്ങിയ സംഘമാണ് ഇന്‍ക്യൂബേറ്റര്‍ വികസിപ്പിച്ചത്.
തൃശ്ശൂര്‍ ആസ്ഥാനമായിട്ടുള്ള സിലാട്രോണ്‍ ടെക്‌നോളജീസ് എന്ന വാണിജ്യ കമ്പനിയാണ് പ്രസ്തുത ഉത്പന്നം വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് പൊതുജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ പോകുന്നത്. വളരെ എളുപ്പത്തില്‍ യോഗര്‍ട്ട് തയ്യാറാക്കാനുതകുന്ന പ്രസ്തുത ഉപകരണം അടുത്ത മാസത്തോടെ പൊതു വിപണിയില്‍ എത്തും.
2022 ജൂലായ് 23 ന് രാവിലെ 10.30 ക്ക് മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടി. കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍വ്വകലാശാലയും സിലാട്രോണ്‍ ടെക്‌നോളജിയുമായി ധാരണാപത്രം ഒപ്പു വച്ചു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ ബാബു, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.ലത, സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ.ടി.എസ്.രാജീവ്, കോളേജ് ഡീന്‍ ഡോ. എസ്.എന്‍.രാജകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *