April 1, 2025

മഴക്കാല മുന്നൊരുക്കം: പള്‍സ് എമര്‍ജന്‍സി ടീം പരിശീലനം ആരംഭിച്ചു

 

കല്‍പ്പറ്റ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പള്‍സ് എമര്‍ജന്‍സി ടീം പരിശീലനം ആരംഭിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍, ദുരിതബാധിതരായ ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കുന്നത് പ്രാദേശിക സമൂഹമാണ്. അതിനാല്‍ അവരെ ബാധിച്ചേക്കാവുന്ന ദുരന്തങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സമൂഹത്തെ പരിശീലിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രകൃതി ദുരന്തം ഉള്‍പെടെ എല്ലാവിധ അപകടങ്ങളെ നേരിടാനുള്ള അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മതിയായതും ഉചിതമായതുമായ പരിശീലനം ആവശ്യമാണ്. അത്തരത്തില്‍ പരിശീലനം നേടിയ ഒരു ടീമിനെ വാര്‍ത്ത് എടുക്കുന്നതിന് വേണ്ടിയാണ് പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 40 അംഗ ടീമിനാണ് പരിശീലനം നല്‍കുന്നത് അതില്‍ വനിതകളും ഉള്‍പ്പെടും. പ്രസിഡന്റ് അഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി സലീം കല്‍പ്പറ്റ, ട്രഷറര്‍ ആനന്ദന്‍ പാലപ്പറ്റ, ഷൗക്കത്ത്് പഞ്ചിളി, ട്രെയ്‌നര്‍മാരായ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

One thought on “മഴക്കാല മുന്നൊരുക്കം: പള്‍സ് എമര്‍ജന്‍സി ടീം പരിശീലനം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *