April 2, 2025

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വീട്ടമ്മ മരണമടഞ്ഞു.

മാനന്തവാടിഅഞ്ച്കുന്ന് മാങ്കാണി കോളനിയിലെ ചീരന്റെ ഭാര്യ അമ്മു (65) വാണ് മരിച്ചത് ‘ഇന്ന് ഉച്ചയ്ക്ക് 1-45 ന് മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ വെച്ചാണ് സംഭവം.രണ്ട് ദിവസം മുന്‍പ് പിലാക്കാവ് വട്ടര്‍കുന്നിലെ മകന്റെ വീട്ടിലെത്തിയ അമ്മുവിനെ അസുഖത്തെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. മക്കള്‍: കല്യാണി, ബാലചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍. സുരേഷ് . മരുമക്കള്‍: ചന്ദ്രിക, സുനിത. സംസ്‌കാരം ജൂൺ 5 ന് അഞ്ച്കുന്ന് മാങ്കാണി കോളനി ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *