April 2, 2025

വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് വാർഷികാഘോഷം നടത്തി

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. മൂല്യങ്ങൾക്ക് വിലയുള്ള ഒരു സേവന മേഖലയാണ് അധ്യാപനമെന്നും ജീവിതകാലം മുഴുവൻ ഒരു അധ്യാപകൻ സമൂഹത്തിൽ സ്വീകാര്യനാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി ജില്ലാ പഞ്ചായത്ത് വികസന പദ്ധതിയിൽ ഏറ്റവും മുൻഗണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാലയത്തിന്റെ പ്രധാനാധാപികയായ സുധ ടീച്ചർ , ഹയർ സെക്കൻഡറി അധാപകൻ ലവൻ മാസ്റ്റർ എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ സമർപ്പിച്ചു. ചടങ്ങിൽ ജംഷീർ കുനിങ്ങാരത്ത് , ബാലൻ വെള്ളരിമ്മൽ , പി കെ അമീൻ , ഇ കെ സൽമത്ത് , റംല മുഹമ്മദ്, ടി എം ഖമർ ലൈല , സൂപ്പി പള്ളിയാൽ , എം മുരളീധരൻ ,ഷാജി ജേക്കബ് എന്നിവർ പ്രസംഗിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഷീജ നാപ്പള്ളി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *